കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കുറ്റ്യാടി സ്വദേശി ഊരത്ത് കമ്മന മുഹമ്മദലി (52) ​നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ​ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: സറീന കടേക്കച്ചാലിൽ. മക്കൾ: അസ്ന, അദ്നാൻ, അബ്ദുല്ല, ആഫിയ, അസീം. മരുമകൻ: അഫ്സൽ. മാതാവ്: ഫാത്തിമ. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല. സഹോദരങ്ങൾ: ആരിഫ്, വഹീദ, ഷഹർബാനു.

ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE