വെളുത്തമല വായനശാല & ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു.

വായനശാല പക്ഷാചരണത്തിന്റെ ഭാഗമായി വെളുത്തമല വായനശാലയിൽ എസ് എസ് എൽ സി , പ്ലസ് 2 ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കേരളാസ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗമായ ശ്രീ ബി സുരേഷ്ബാബു ചടങ്ങ് ഉദ്ഘടനം ചെയ്തു. മികച്ച ഗ്രന്ഥശാലാ പ്രവർത്തകന്നുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ശ്രീ.ബി.സുരേഷ്ബാബു മാസ്റ്റർക്കുള്ള ഉപഹാരം ചടങ്ങിൽവെച്ച് ലൈബ്രേറിയൻ പ്രിയങ്ക കെ നൽകി. ചടങ്ങിൽ ആശംസകളർപ്പിച്ച് ശ്രീ.രജീഷ് ടി.കെ സംസാരിച്ചു. വായനശാല പ്രസിസന്റ് എം.കെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.എം. നിജിത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഗീരിഷ്ബാബു എൻ. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE