ഹരിയാലി കർമ്മ സേന അംഗങ്ങളെ ആദരിച്ചു..

അന്തർദേശീയ പ്ലാസ്റ്റിക് ബാഗ് ഫ്രീ ദിനത്തിൽ ഹരിയാലിക്ക് വടകര സെൻട്രൽറോട്ടറി ലോട്ടറിയുടെ ആദരം.
സെൻട്രൽ റോട്ടറി ക്ലബ് വടകര നഗരസഭ ഹരിയാലി കർമ്മ സേന പ്രവർത്തകർക്ക് ക്ലീനിങ് മെറ്റീരിയൽ വിതരണം ചെയ്തു. വടകര നാരായണ നഗറിലുള്ള മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെൻററിൽ വച്ച് നടന്ന ചടങ്ങിൽ വടകര സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡൻറ് സുനിൽകുമാർ . സി വി അധ്യക്ഷത വഹിച്ചു ക്ലീനിങ് മെറ്റീരിയൽ വിതരണം ചെയ്തു. നവകേരള ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ജ്യോതികുമാർ . കെ സ്വാഗതം പറഞ്ഞു. ഡോക്ടർ എൻ. മോഹനൻ , ബാലകൃഷ്ണൻ കെ, നാരായണൻ. കെ, അഡ്വ: രാജൻ കായക്ക നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE