വടകര സബ് ജയിലിലേക്ക് അനുവദിച്ച ആംബുലൻസ് കെ.മുരളീധരൻ എംപി. ഫ്ലാഗ് ഓഫ് ചെയ്തു.

.കെ.മുരളീധരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും  12,66,803/- രൂപ അനുവദിച്ച് വടകര സബ് ജയിലിലേക്ക് വാങ്ങിയ ആംബുലൻസ്.എം.പി .കെ.മുരളീധരൻ വടകര സബ് ജയിലിൽ വെച്ച് ഉദ്ഘാടനം ചെയ്തു. വടകര മുൻസിപ്പൽ ചെയർ പേഴ്സൺ  കെ.പി. ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജയിൽ സൂപ്രണ്ട് അബ്ദുൾ മജീദ് കെ.കെ സ്വാഗതം ആശംസിച്ചു. അഡീ.ഡി.എം.ഒ ഡോ.എ.പി ദിനേശൻ മുഖ്യാതിഥിയായി . ജില്ലാ ലൈബ്രറി സെക്രട്ടറി എൻ. ഉദയൻ വിശിഷ്ടാതിഥിയുമായി പങ്കെടുത്ത ചടങ്ങിൽ . ടി.കെ പ്രഭാകരൻ കൗൺസിലർ വടകര നഗരസഭ.  ജിജേഷ് ഇ. വി , സൂപ്രണ്ട് SSJ കണ്ണൂർ, .പി.ടി സന്തോഷ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ഇ.ഒ. എ,  റിനേഷ് സി.പി സംസ്ഥാന പ്രസിഡന്റ് കെ.ജെ.എസ്. ഒ.എ,. പ്രസൂഭൻ ഇ പ്രിസൺ കോ-ഓർഡിനേറ്റർ KSACS മണി കെ.പി കെ.ജെ.എസ് . ഒ.എ സംസ്ഥാന കമ്മിറ്റി അംഗം എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വടകര സബ് ജയിലിന് ജില്ലാ ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി . എൻ. ഉദയൻ മാസ്റ്റർ പ്രസ്തുത ചടങ്ങിൽ നടത്തി. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ  രാജേഷ് പി.എം നന്ദി പ്രകാശിപ്പിച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE