വിലങ്ങാട്: മണ്ണിടിഞ്ഞ് വീടിൻ്റെ ചുമർ തകർന്നു.


വിലങ്ങാട് :കനത്ത മഴയിൽ വീടിൻ്റെ പിറക് വശത്തെ മണ്ണിടിഞ്ഞ് വീണ് അടുക്കളയുടെ ചുമർ തകർന്നു. പത്താം വാർഡ്
പാനോം പുല്ലവയിലെ
കരിമ്പനാമലയിൽ ജെയിംസിൻ്റെ
വീടിൻ്റെ ചുമരാണ് തകർന്നത്. ചൊവ്വ വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീട്ടുകാരെ മറ്റൊരു വീട്ടിലേക്ക് താത്കാലികമായി മാറ്റിപ്പാർപ്പിച്ചു.വിലങ്ങാട് മലയോരത്ത് ശക്തമായ മഴയാണ് പെയ്തത്. മയ്യഴി പുഴയുടെ വിലങ്ങാട് ഭാഗത്ത് ശക്തമായി വെള്ളം കുത്തി ഒഴുകുകയാണ്. ടൗണിലെ പാലത്തിന് അരികെ ജലനിലരപ്പ് ഉണ്ടായിരുന്നു. 



Post a Comment

Previous Post Next Post

WB AD


 


 

LIVE