മണിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ മണിയൂർ kseb സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച് നടത്തി.

മണിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ മണിയൂർ kseb സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച് നടത്തി.മുഹമ്മദ്‌ നിഹാലിന്റെ മരണത്തിനു ഉത്തരവാദി kseb അധികൃതർ ആണെന്ന് ആരോപിച്ചു കൊണ്ടായിരുന്നു പ്രതിഷേധ മാർച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌അഷ്‌റഫ്‌ ചാലിൽ അധ്യക്ഷനായി. വില്യാപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. സി ഷീബ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സി. പി വിശ്വനാഥൻ മാസ്റ്റർ, ചന്ദ്രൻ മൂഴിക്കൽ, ഷാജി ആർ.പി , റസാഖ് മഠത്തിൽ,പറമ്പത്ത് കുഞ്ഞികൃഷ്ണൻ പ്രശാന്ത് കരുവഞ്ചേരി , ഗീമേഷ് മണിയൂർ, ഇസ്മയിൽ ചില്ല, എം. പി മനോജൻ സംസാരിച്ചു. മാർച്ചിന് സുരേഷ് കുറ്റിലാട്ട്, വി. പി സർവോത്തമൻ, ഹാഷിം എൻ. കെ, കെ. പി മനോജൻ, ബപിൻ ലാൽ , സലാം അമ്മിണികണ്ടി നേതൃത്വം നൽകി

Post a Comment

Previous Post Next Post

WB AD


 


 

LIVE