കോഴിക്കോട് ജില്ലയിൽ പൈപ്പ് ലൈൻ വഴി P N G കണക്ഷൻ നൽകി തുടങ്ങി.

കോഴിക്കോട് ജില്ലയിലെ ഹോട്ടലുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഗെയിൽ പൈപ്പ്ലൈൻ വഴി PNG എത്തിക്കുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എസ്റ്റേറ്റ്ക്കി മുക്കിലുള്ള ചപ്പാത്തി കമ്പനി എന്ന സ്ഥാപനത്തിൽ പാചകവാതക കണക്ഷൻ നൽകി . ഏറ്റവും സുരക്ഷിതവും ചിലവ് കുറഞ്ഞതും തടസരഹിതവുമായ PNG എത്തിക്കുന്ന പ്രവൃത്തി വരും മാസങ്ങളിൽ ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി, നന്മണ്ട പഞ്ചായത്തുകളിലെല്ലാം വ്യാപിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് ഉദ്ദേശിക്കുന്നത്. 2024 അവസാനത്തോടെ കോഴിക്കോട് കോർപ്പറേഷൻ മേഖലയിലെ വീടുകളിലും വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലും പൈപ്പ്‌ലൈൻ വഴിയുള്ള പാചകവാതകം ലഭ്യമായിത്തുടങ്ങും.

Post a Comment

Previous Post Next Post

WB AD


 


 

LIVE