ജയില'ര്‍ ഓഗസ്റ്റ് 10ന് കേരളത്തിൽ 310 സ്ക്രീൻ,​ ആദ്യ പ്രദർശനം രാവിലെ ആറിന്



സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​വു​ന്ന​ ​ജ​യി​ല​ർ​ ​ആ​ഗ​സ്റ്റ് 10​ന് ​കേ​ര​ള​ത്തി​ൽ​ 310​ ​സ്ക്രീ​നു​ക​ളി​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​രാ​വി​ലെ​ ​ആ​റി​നാ​ണ് ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം.​ ​ത​മി​ഴ് ​നാ​ട്ടി​ലും​ ​രാ​വി​ലെ​ ​ആ​റി​ന് ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം​ ​ആ​രം​ഭി​ക്കും.​ടി​ക്ക​റ്റ് ​ബു​ക്കിം​ഗ് ​മറ്റന്നാൾ ​ ​ആ​രം​ഭി​ക്കും.​ ​

വി​ജ​യ് ​ചി​ത്രം​ ​ബീ​സ്റ്റി​നു​ശേ​ഷം​ ​നെ​ൽ​സ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജ​യി​ല​ർ​ ​മു​ത്തു​വേ​ൽ​ ​പാ​ണ്ഡ്യ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ര​ജ​നി​കാ​ന്ത് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ര​ജ​നി​കാ​ന്തും​ ​മോ​ഹ​ൻ​ലാ​ലും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​ജ​യി​ല​റി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​വി​ശേ​ഷ​ത.​ ​അ​തി​നാ​ൽ​ ​ഇ​രു​വ​രു​ടെ​യും​ ​ആ​രാ​ധ​ക​ർ​ ​പ​തി​ന്മ​ട​ങ്ങ് ​ആ​വേ​ശ​ത്തി​ലാ​ണ്.​അ​തി​ഥി​ ​വേ​ഷ​ത്തി​ലാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​എ​ത്തു​ന്ന​ത്.​ 


​എ​ന്നാ​ൽ​ ​ജ​യി​ല​റി​ന്റെ​ ​ട്രെ​യി​ല​റി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നി​ല്ല.​വി​നാ​യ​ക​നാ​ണ് ​ര​ജ​നി​കാ​ന്തി​ന്റെ​ ​വി​ല്ല​ൻ.​ ​ത​മ​ന്ന​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​കാ​വാ​ല​ ​എ​ന്ന​ ​ഗാ​നം​ ​ഇ​പ്പോ​ഴും​ ​ട്രെ​ൻഡിംഗി​ൽ​ ​മു​ന്നി​ൽ​ ​ത​ന്നെ​യാ​ണ്.​ ​ ര​മ്യ​ ​കൃ​ഷ്ണ​ൻ,​ ​ശി​വ്‌​രാ​ജ് ​കു​മാ​ർ,​ ​ജാ​ക്കി​ ​ഷ്റോ​ഫ്,​ ​സു​നി​ൽ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​വി​ജ​യ് ​കാ​ർ​ത്തി​ക് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സ്റ്റ​ണ്ട് ​ശി​വ​യാ​ണ് ​ആ​ക്ഷ​ൻ​ ​കൊ​റി​യോ​ഗ്രാഫ​‌​ർ.​ ​അ​നി​രു​ദ്ധ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​ഒ​രു​ക്കു​ന്നു.​സ​ൺ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ക​ലാ​നി​ധി​ ​മാ​ര​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​നാ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ത​ര​ണം.​ ​പി​ .​ആ​ർ​ .​ഒ -​ ​ശ​ബ​രി.


Post a Comment

Previous Post Next Post

WB AD


 


 

LIVE