കൊയിലാണ്ടി: നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ട ബൈക്കുകൾ ഇടിച്ചു തകർത്തു. 11 ബൈക്കുകൾ തകർന്നു. ഭാഗ്യത്തിനാണ് ദുരന്തം ഒഴിവായത്. ചൊവ്വാഴ്ച വൈകീട്ട് 6.45 ഓടെ ദേശീയ പാതയിൽ താലൂക്ക്
ആശുപത്രിക്ക് മുന്നിലാണ് അപകടം. കോഴിക്കോട് നിന്നു വടകരയിലേക്ക് പോവുകയായിരുന്ന കെഎൽ 18 9798 നമ്പർ വാഗ്നർ കാറാണ് ഇടിച്ചത്. കാർ ഓടിച്ച ആൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു. പോലീസെത്തി കാർ സ്റ്റേഷനിലെക്ക് മാറ്റി. നിരവധി പേർ സഞ്ചരിക്കുന്ന ദേശീയ പാതയിൽ വൻ അപകടമാണ് ഒഴിവായത്. ബൈക്കും
സ്കൂട്ടറുംമൊക്കെ പാർക്ക് ചെയ്ത് ആളുകൾ പോയതിനാലാണ് ആളപായം ഒഴിവായത്
Post a Comment