ചിങ്ങം ഒന്ന്, കർഷക ദിനാചരണം -12ാം വാർഡിൽ പുതിയ കൃഷിയിടങ്ങൾ തുടങ്ങും

കർഷക ദിനാചരണത്തിന്റെ ഭാഗമായ് ഒരു ലക്ഷം പുതിയ കൃഷിയിടങ്ങൾ കണ്ടെത്താനുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ നിർദ്ദേശത്തിന്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ 6 ഇടങ്ങളിൽ പച്ചക്കറിയും, പയർ വർഗ്ഗങ്ങളും , കിഴങ്ങുവർഗ്ഗങ്ങളും കൃഷി ആരംഭിക്കാൻ കുടുബശ്രീ ഏ ഡി എസ്സിന്റെയും തൊഴിലുറപ്പ് മേറ്റുമാരുടേയും യോഗം തീരുമാനിച്ചു.
     തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലം ഒരുക്കിയ സ്ഥലത്താണ് കർഷക കൂട്ടായ്മയിൽ കൃഷി ആരംഭിക്കുന്നത്. കൃഷി ഭവൻ മുഖേനയും, പ്രദേശിക കർഷകരിൽ നിന്നും വിത്ത് ശേഖരിക്കാനും , ചിങ്ങം ഒന്നിന് കാലത്ത് 8 മണിക്ക് ചെറിയ മഠത്തിൽ വെച്ച് നടീൽ ഉൽഘാടനം നടത്താനും തീരുമാനിച്ചു.
     പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. കുടുബശ്രീ സി ഡി എസ്സ് അംഗം നിഷ പി, വാർഡ് വികസന സമിതി കൺവീനർ കെ മോഹനൻ മാസ്റ്റർ, തൊഴിലുറപ്പ് മേറ്റ്മാരായ സീന ഇ കെ , രമ്യ കെ എം , ഏ.ഡി എസ്സ് ഭാരവാഹികളായ രാധ ടി, മല്ലിക ജി.കെ, ശോഭ കക്കം വെള്ളി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE