കണ്ണൂർ : വീട്ടില്‍ പേയിങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ഥിനിയുടെ ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയ 16-കാരനെതിരേ ചക്കരക്കല്ല് പോലീസ് കേസകേസെടുത്തു. അഞ്ചരക്കണ്ടിയില്‍ ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവം.
മെഡിസിന് പഠിക്കുന്ന വിദ്യാർഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. യുവതി താമസിച്ചുവന്ന വീട്ടിലെ 16-കാരനാണ് ശൗചാലയ ദൃശ്യങ്ങൾ മൊബെൽ ഫോണിൽ പകർത്തിയത്. കഴിഞ്ഞ ദിവസമാണ് കുളിമുറിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മൊബെൽ ഫോൺ കണ്ടത്. മൊബൈൽ ഫോൺ ക്യാമറ ഓൺചെയ്ത നിലയിലായിരുന്നു.
സംഭവത്തിൽ ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സ്റ്റേഷൻ എസ്.ഐ. എം.കെ.പവനൻ പറഞ്ഞു.
Post a Comment