കോഴിക്കോട്: അസോസിയേഷൻ ഓഫ് ടാക്‌സ് പ്രാക്ടീഷനേഴ്‌സ് 18-ാമത് സംസ്ഥാന സമ്മേളനം 12,13 (ശനി,ഞായർ) തിയതികളിൽ കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12ന്(ശനിയാഴ്ച) ജൂബിലിഹാളിൽ(തളി) മൂന്ന് മണിക്ക് എം.കെ.രാഘവൻ.എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് സി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ATP ടാക്‌സ് മാഗസിൻ ഷെവലിയാർ സി.ഇ.ചാക്കുണ്ണി
(ചെയർമാൻ മലബാർ ഡവലപ്‌മെന്റ് കൗൺസിൽ) പ്രകാശനം ചെയ്യും.
ശ്രീവൽസൻ ആശ്വാസ് വെൽഫെയർ സൊസൈറ്റി ഉദ്ഘാടനം സി.എ.ഹേമന്ത് പുല്ലാനിക്കാട്ട് (മെമ്പർ ലീഗൽ അഡൈ്വസറി ബോർഡ് – എടിപി) നിർവ്വഹിക്കും.
താലൂക്ക് അടിസ്ഥാനത്തിൽ ജി എസ് ടി ഓഫീസുകൾ ആരംഭിക്കുക, ജി എസ് ടിയിലെ സങ്കീർണ്ണതകൾ ലഘൂകരിക്കുക, 2017-18 മുതൽ 2018-20 വരെയുള്ള ജി എസ് ടി നിയമത്തിനും ചട്ടങ്ങൾക്കും കീഴിലുള്ള എല്ലാ ശിക്ഷാ നടപടികളും ഒഴിവാക്കുക, 31-12-2023 നകം ജിഎസ്ടി പേയ്‌മെന്റുകളും റിട്ടേണുകളും അടയ്ക്കാൻ ആവശ്യപ്പെട്ട് ഒറ്റത്തവണ പൊതുമാപ്പ് അനുവദിക്കുക,
ബജറ്റ് സമ്മേളനത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുകയും സാമ്പത്തിക വർഷാരംഭത്തിൽ നടപ്പിലാക്കുകയും ചെയ്യുക,
ജി എസ് ടി റിട്ടേണുകൾ സംയോജിപ്പിച്ച് മറ്റു റിട്ടേണുകളുമായുള്ള പരിശോധനകൾ നടത്തുക,
ജി എസ് ടി സംബന്ധിച്ച് വ്യത്യസ്ത കോടതി വിധികൾ വരുന്നതിനാൽ അതനുസരിച്ചു വേണ്ട നിയമനിർമ്മാണം നടത്തുക,
വകുപ്പ് തലത്തിൽ പരിശീലനം ലഭിച്ചവരെ GST ഹെൽപ് ഡസ്‌കിൽ നിയമിക്കുക, കാസർഗോഡ് ജില്ലയിൽ ജി എസ് ടി കോംപ്ലക്‌സ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് കൂടിയാണ് സംസ്ഥാന സമ്മേളനം കോഴിക്കോട് നടക്കുന്നത്.
Post a Comment