വടകര :കുറ്റ്യാടി നിയമസഭ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ജനകീയ വിദ്യാഭ്യാസ കൂട്ടായ്മയായ " സ്മാർട്ട് കുറ്റ്യാടി " യുടെ ആഭിമുഖ്യത്തിൽ " മെഗ തൊഴിൽമേള " സംഘടിപ്പിക്കുന്നു. ആഗസ്ത് 19 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന മേളയിൽ, കേരളത്തിനകത്തും പുറത്തുമുള്ള 100ൽ അധികം ലീഡിംഗ് കമ്പനികൾ ഉദ്യോഗാർഥികളെ തേടിയെത്തും. ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസയോഗ്യതക്കനുസരിച്ച് തൊഴിൽ തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. SSLC മുതൽ ബിരുദാനന്തര ബിരുദക്കാർക്കും ഡിപ്ലോമക്കാർക്കും ജോലിസാധ്യത ഉറപ്പ് വരുത്തുന്ന തരത്തിൽ കേരളത്തിൽ ഇതുവരെ സംഘടിപ്പിച്ചതിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന മേളയായിരിക്കും സംസ്ഥാന സർക്കാർ സംരംഭമായ കേരള നോളജ് ആന്റ് ഇക്കണോമിക്ക് മിഷൻ: കുടുംബശ്രീ ജില്ലാ മിഷൻ; കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡ് സ്ടി എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
മേള വിജയകരമായി നടത്താനുള്ള സംഘാടക സമിതി രൂപീകരണയോഗം മേമുണ്ട എച്ഛ്.എസ്.എസിൽ നടന്നു. പി.കെ.ദിവാകരൻ; എൻ.പി പ്രകാശൻ ; സുബീഷ് പുതിയെടുത്ത് : കെ.കെ.സിമി : വിനോദൻ ചെറിയത്ത് ; അഫ്സൽ എന്നിവർ സംസാരിച്ചു. കെ.കെ. ബിജുള അധ്യക്ഷയായി. പി.കെ. അശോകൻ കൺവീനർ ; കെ.കെ. ബിജുള ചെയർപേഴ്സൺ ആയി സംഘാടക സമിതി രൂപികരിച്ചു. മണ്ഡലത്തിലെ കുടുംബശ്രീ വഴിയാണ് രജിസ്ട്രേഷൻ .
Post a Comment