ബലാത്സംഗ ശ്രമം; പ്രതിക്ക് 20 വർഷം തടവും പിഴയും

 



തളിപ്പറമ്പ് : വീട്ടിൽ കയറി 62 കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിക്ക് തടവും പിഴയും. പയ്യാവൂർ മരുതുംചാലിലെ സി.മോഹനന് (59) തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് 20 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു.

2016 സെപ്റ്റംബർ 12-ന് ഉച്ചയ്ക്കായിരുന്നു സംഭവം. 354, 450, 511 (376) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. സബ്‌ ഇൻസ്പെക്ടർ സി.മല്ലികയാണ് പ്രതിയെ അറസ്റ്റുചെയ്തത്. സബ്‌ ഇൻസ്പെക്ടർ സത്യലാൽ കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ തോമസ് ഹാജരായി.


Post a Comment

Previous Post Next Post

WB AD


 


 

LIVE