ആദരവ് 2023 മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.

വടകര : ഏഷ്യാനെറ്റ് കേബിൾ വിഷൻ മിഡറ്റ് കോളേജുമായി ചേർന്ന് വടകര മേഖലയിലെ മികച്ച വിജയം കൈവരിച്ച വിദ്യാലയങ്ങളെ ആദരിച്ചു
വടകര മിഡറ്റ് കോളേജ് ക്യാമ്പസിൽ നടന്ന
ആദരവ് 2023 പരിപാടി മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.


വടകര മേഖലയിലെ ഉന്നത വിജയം കൈവരിച്ച പത്തോളം ഹൈസ്കുളുകളെയാണ് ആദരിച്ചത്
  കെ കെ രമ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വടകര മുനിസിപ്പൽ വൈസ് ചെയർമാൻ സജീവ് കുമാർ ,വടകര ഡിഇഒ . ഹെലൻ ഹൈസന്ത് മെൻഡോൺസ്, മിഡറ്റ് ചെയർമാൻ പ്രകാശ് ബാബു ,ഏഷ്യാനെറ്റ് ഏരിയ മാനേജർ ഷൈജു,പ്രിൻസിപ്പാൾ സുനിൽകുമാർ കോട്ടപ്പള്ളി,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ചടങ്ങിന് കോളേജ് മാനേജർ അനിൽകുമാർ എ കെ സ്വാഗതവും നിഷാദ് വിപി നന്ദിയും പറഞ്ഞു.


വടകര ബി ഇ എം ഹൈസ്കൂൾ ,സെൻറ് ആൻറണീസ് ഹൈസ്കൂൾ ,ജെ എൻ എം ഹയർ സെക്കൻഡറി സ്കൂൾ , ടെക്നിക്കൽ ഹൈ സ്കൂൾ വടകര, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ,ഗവൺമെൻറ് ഹയർ സെക്കൻഡറി പുത്തൂർ, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ , ,ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചോറോട് ,എം ജെ ഹയർ സെക്കൻഡറി സ്കൂൾ വില്യാപ്പള്ളി ,ഗവ:സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ തുടങ്ങി പത്തോളം വിദ്യാലയങ്ങൾക്കാണ് ആദരവ് പരിപാടി സംഘടിപ്പിച്ചത്

Post a Comment

Previous Post Next Post

WB AD


 


 

LIVE