ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു, പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലിട്ടു, യുവാവ് പിടിയിൽ


ചടയമംഗലം: കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ചവറ പന്മന സ്വദേശി 23 വയസ്സുള്ള അനന്തുവിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷമായി 16 വയസ്സുകാരിയുമായി ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായിരുന്നു അനന്തു. സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെ റിസോർട്ടിലും വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

ലഹരിയ്ക്ക് അടിമയായ യുവാവിന്റെ പെരുമാറ്റം മോശമായതിനെ തുടർന്ന് യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിന്റെ വൈരാഗ്യത്തിൽ അനന്തു പെൺകുട്ടിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. ചടയമംഗലം പോലീസിൽ പരാതി നൽകി. യുവാവ് പീഡിപ്പിച്ചെന്ന് പോലീസിന് മൊഴി നൽകി. ഒളിവിൽ പോയ പ്രതിയെ ഫോൺ നമ്പർ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Post a Comment

Previous Post Next Post

WB AD


 


 

LIVE