കോഴിക്കോട്: ഇരുപത്തിയെട്ടുകാരിയെ പീഡിപ്പിക്കുകയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പേരാമ്പ്ര പാണ്ടിക്കോട് മുണ്ടയിൽ വിഷ്ണുവിനെ(28)യാണ് പേരാമ്പ്ര സി.ഐ ബിനു തോമസ് അറസ്റ്റ് ചെയ്തത്.
ഒളിവിൽ കഴിയവേ ബാംഗ്ലൂരിൽ നിന്നാണ് പ്രതിയെ പിടിച്ചത്. യുവതി നൽകിയ പരാതിയിന്മേൽ ജൂൺ 14നാണ് പോലീസ് കേസെടുത്തത്. യുവതിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം രൂപയാണ് വിഷ്ണു തട്ടിയെടുത്തത്.
പ്രതിയെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സി.ഐ ബിനു തോമസിന്റെ നേതൃത്വത്തിൽ സിപിഒമാരായ പി.എം സുനിൽകുമാർ, ചന്ദ്രൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്
Post a Comment