വടകര: കേരള സംസ്ഥാന സഹകരണ ബാങ്ക് വടകര ഏരിയയിലെ ശാഖകളുടെ നേതൃത്വത്തിൽ വടകര ടൗൺഹാളിൽ സംഘടിപ്പിച്ച വായ്പാമേളയിൽ 5 കോടി രൂപ വിതരണം ചെയ്തു. സംരംഭക, കാർഷിക, വനിത, ഭവനവായ്പകളിലായി 123 പേർക്കാണ് വായ്പ അനുവദിച്ചത്. 400 ൽ അധികം പേർ മേളയിൽ പങ്കെടുത്തു. കേരള ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് സേനവങ്ങളായ കെ ബി പ്രൈം, കെ ബി പ്രൈം പ്ലസ് എന്നിവ പരിചയപ്പെടുത്തുന്നതിനും ഇടപാടുകാർക്ക് Paytm, ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ വഴി യു.പി.ഐ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി പ്രത്യേക കൗണ്ടറും മേളയില്‍ ഉണ്ടായിരുന്നു. വടകര നഗരസഭാ വൈസ് ചെയർമാൻ പി സജീവ് കുമാർ മേള ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ ഡോ. എൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. വടകര നഗരസഭ കൗൺസിലർമാരായ എ പ്രേമകുമാരി, സി വി പ്രദീശൻ, ഡി എം ശശീന്ദ്രൻ (വ്യാപാരി വ്യവസായി സമിതി), എം അബ്ദുൽ സലാം (വ്യാപാരി വ്യവസായി ഏകോപന സമിതി) എന്നിവർ സംസാരിച്ചു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ എം റീന സ്വാഗതവും
ഏരിയാ മാനേജർ കെ കെ സജിത്കുമാർ നന്ദിയും പറഞ്ഞു.
Post a Comment