നാദാപുരം: ബാലികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 50 കാരന് 16 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. അഴിയൂർ കോറോത്ത് റോഡിലെ സുല്യാസ് വീട്ടിൽ കെ.പി.ഫിറോസിനെയാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജി എം.ശുഹൈബ് ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലാണ് ശിക്ഷ. പിഴ തുക അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ വി.നസീറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസഷൻ ഭാഗത്ത് നിന്ന് 15 സാക്ഷികളെ മാർക്ക് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്സൺ ഓഫീസറും സിപിഒയുമായ പി.എം.ഷാനി കേസ് നടപടികൾ ഏകോപിപ്പിച്ചു.
Post a Comment