വടകര: ഉപരി പഠനത്തിനും
ജോലി പ്രവേശനത്തിനും അവസരം നഷ്ടപ്പെടുത്തുന്ന രീതിയിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാതെ വട്ടം കറക്കുന്ന നിലപാടാണ് കോളേജ് പ്രിൻസിപ്പൽ സ്വീകരിച്ചു വരുന്നതെന്ന് എസ് എഫ് ഐ. സംസ്ഥാനത്തിനകത്തും പുറത്തും പ്രവേശനം ഉറപ്പിച്ച് സർട്ടിഫിക്കറ്റുകൾക്കായി എത്തിച്ചേരുന്ന വിദ്യാർത്ഥികളേയാണ് ഇത്തരത്തിൽ പീഢിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച കാലമായി കോളേജ് അധികൃതർ വിദ്യാർഥികളെ മുൾമുനയിൽ നിർത്തുകയാണ്
രക്ഷിതാക്കളോടും ധാർഷ്ട്യത്തോടെ
പെരുമാറുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകൾ കൊണ്ടാണ്
വിദ്യാർത്ഥികൾക്ക് ടി സി ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്.
പി.ടി.എ കമ്മറ്റിക്ക് ബോധ്യപ്പെടാത്ത സാമ്പത്തിക കണക്കുകൾ വിദ്യാർത്ഥികളുടെ മുന്നിൽ അവതരിപ്പിച്ച്
കൂടുതൽ ഫണ്ട് അടപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലുള്ളത്.
Post a Comment