വടകര നഗരസഭ കലാസാംസ്കാരിക അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള നാടകം വിൽപ്പാട്ട് പാഠശാല കണ്ണംകുഴി നവഭാവനയിൽ വച്ച് നടന്നു



പ്രമുഖ നാടക സിനിമ പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ സ്വാഗതവും കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.താലൂക് ലൈബ്രറി കൗൺസിൽ മെമ്പർ സ്മിത പത്മകുമാർ രാജിത പതേരി, ടി കെ പ്രഭാകരൻ, അടിയേരി രവീന്ദ്രൻ, ടി.ടി വത്സൻ,എ ൻ.പി സന്ദീപ് എന്നിവർ ആശംസ പ്രസംഗം നടത്തി. 

നാടക പാഠശാലയ്ക്ക് സജീവൻ ചോറോട്, ടി രാജൻ മാസ്റ്റർ,സുധാകരൻ തത്തോത്ത് എന്നിവരും വിൽപ്പാർട്ടിന് മേപ്പയിൽ രാമകൃഷ്ണൻ  മാസ്റ്ററും നേതൃത്വം നൽകി.വടകര നഗരസഭ പരിധിയിലെ വിവിധ കലാസമിതി ഗ്രന്ഥാലയങ്ങളിൽ നിന്നായി അമ്പതിൽ പരം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.


Post a Comment

Previous Post Next Post

WB AD


 


 

LIVE