ഒഞ്ചിയം: സംസ്ഥാന സർക്കാറിന്റെ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്ക് ഒഞ്ചിയം ഗ്രാമപഞ്ചായത്തും. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി സോഷ്യൽ ടീം അംഗങ്ങൾ ഇന്ന് ഭരണസമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചു.
മികച്ച രീതിയിലുള്ള മാലിന്യ സംസ്കരണ രംഗത്ത് ഇടപെടലുകളാണ് ഗ്രാമപഞ്ചായത്ത് നടത്തിയിട്ടുള്ളതാണ് എന്നാണ് റിപ്പോർട്ടിൽ ഉള്ളത്. ഓഡിറ്റ് ടീമിൽ രാജേന്ദ്രൻ കെ വി, പ്രേമൻ.കെ.കെ, അ ജിത ഉൾപ്പെടെയുള്ള 15 പേർ ഉണ്ടായിരുന്നു.റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. പി ശ്രീജിത്ത് ടീം കോർഡിനേറ്റർ എൻ.പി. ഭാസ്കരൻ മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി.
ഓഡിറ്റ് റിപ്പോർട്ട് സമഗ്രമായി വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി എം. പി. രജുലാൽ അറിയിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് റഹീസ നൗഷാദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശാരദവത്സൻ, യു.എം. സുരേന്ദ്രൻ, മെമ്പർമാരായ ഗോപാല കൃഷ്ണൻ മാസ്റ്റർ, ജൗഹർ വെള്ളി കുളങ്ങര, അസീ. സെക്രട്ടറി വി. ശ്രീ കല, ഹെൽത്ത് ഇൻസ്പെക്ടർ അഞ്ചിത ഹരിദാസ്, കിലയുടെ പ്രതിനിധി ആതിര എന്നിവർ സംസാരിച്ചു.
Post a Comment