വടകര: തൊട്ടിൽപ്പാലത്ത് കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ടു. ആൾപാർപ്പില്ലാത്ത കെട്ടിടത്തിലാണ് പെൺകുട്ടിയെ വിവസ്ത്രയായി കെട്ടിയിട്ടത്.
പെൺകുട്ടി സുഹൃത്തിനെ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫോൺ കോൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ കണ്ടെത്തിയ വീട്ടിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎയും കണ്ടെടുത്തിട്ടുണ്ട്.
പൊലീസ് വാതിൽ കുത്തിത്തുറന്നപ്പോൾ വിവസ്ത്രയായ നിലയിൽ വീട്ടിനുള്ളിൽ പെൺകുട്ടിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് വിദ്യാർത്ഥിനിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രദേശത്തുതന്നെയുള്ള ലഹരിക്ക് അടിമയായ യുവാവാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post a Comment