അമൃത് ഭാരത് പദ്ധതിയിൽ വടകര റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതികൾക്ക് തുടക്കം കുറിച്ചു

 


വടകര ; അമൃത്  ഭാരത് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 22  കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ്  വടകര റെയിൽവേ സ്റ്റേഷനിൽ നടക്കുക. വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നടപടികളാണ് റെയിൽവേ അവലംബിക്കുന്നത് 


സ്റ്റേഷന്റെ മുൻഭാഗം ഗതകാല വാസ്തു ശിൽപ്പ ചാരുതയോടെ കമനീയമാക്കും. സ്റ്റേഷന്റെ വടക്ക് – തെക്ക് ഭാഗങ്ങളിൽ പാർക്കിങ്ങ് ഏരിയ വിപുലമാക്കും. വടക്ക് ഭാഗത്തെ സ്ഥലം ഉയർത്തി വെയിറ്റിങ്ങ് ഹാൾ പണിയും. രണ്ടാം പ്ലാറ്റ്ഫോം

വിപുലീകരിക്കുന്നതോടൊപ്പം മേൽക്കൂരയും വിപുലമാക്കും..റെയിൽവേ സ്റ്റേഷനുള്ളിൽ റെസ്റ്റോറന്റ് സംവിധനം ഒരുക്കും  വിപുലമായ ജലസ്രോതസ്സായ റെയിൽവെ കുളത്തോടനുബന്ധിച്ചു ജലധാര നിർമ്മിക്കുംപ്രധാന മന്ത്രി ഓൺലൈനായി നിർവഹിച്ച ഉദ്‌ഘാടന ചടങ്ങിൽ വടകര എം പി കെ മുരളീധരൻ ;എം എൽ എ കെ കെ രമ ജനപ്രതിനിധികൾ റെയിൽവേ ഉദ്യാഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു 


Post a Comment

Previous Post Next Post

WB AD


 


 

LIVE