വാഹനാപകടത്തിൽ അമ്മ മരിച്ചത് അറിഞ്ഞ് വീട്ടിലേക്ക് തിരിച്ച മകനും വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. റാണി ദേവി(55), മകൻ സൂരജ് (22) എന്നിവരാണ് മരിച്ചത്.
തന്റെ രണ്ടാമത്തെ മകനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കിലിടിച്ചുണ്ടായ അപകടത്തിലാണ് റാണിദേവി മരിച്ചത്. അമ്മ മരിച്ച വിവരം അറിഞ്ഞ് ഇൻഡോറിൽ നിന്ന് സുഹൃത്തിനൊപ്പം യാത്ര തിരിച്ചതാണ് മകൻ സൂരജ്. യാത്രയ്ക്കിടെ കാറിന്റെ ടയർ പൊട്ടി കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വഴിയിൽ പാർക്ക് ചെയ്തിരുന്ന ട്രക്കരിൽ ഇടിക്കുകയായിരുന്നു.
Post a Comment