സെക്കുലർ സ്ട്രീറ്റിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച കാൽ നട ജാഥക്ക്ക് വടകരയിൽ ഉജ്ജ്വല സമാപനം.

വടകര
ഇന്ത്യയെ മത രാഷ്ട്രമാക്കരുതെന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച ജില്ലാ സെക്രട്ടറി പി സി ഷൈജു ക്യാപ്റ്റനായ കാൽനട ജാഥക്ക് വടകരയിൽ ഉജ്ജ്വല സമാപനം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമാപന സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം 
അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം നാരായണൻ അധ്യക്ഷനായി. ജാഥാ ലീഡർ പി സി ഷൈജു, അമർ ഷാഹി തുടങ്ങിയവർ
 സംസാരിച്ചു. എം കെ വികേഷ് സ്വാഗതം പറഞ്ഞു.
ബുധനാഴ്ച വടകര ബ്ലോക്കിലെ തിരുവള്ളൂരിൽ നിന്നും ആരംഭിച്ച ജാഥക്ക് ആയഞ്ചേരി, കല്ലേരി, വില്യാപ്പള്ളി, മേമുണ്ട എന്നിവിടങ്ങളിൽ നൂറുകണക്കിന് യുവജനങ്ങൾ ചേർന്ന് ഊഷ്മള സ്വീകരണം നൽകി. ജാഥാ ഉപ ലീഡർ കെ ഷഫീക്, മാനേജർ വി പി അമൃത, ജാഥാംഗങ്ങളായ കെ ഭഗീഷ്, എം എം ജീജേഷ്, രാഹുൽ രാജ്, അനൂപ്, അമർ ഷാഹി തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE