കീഴൽ : വില്ല്യാപ്പള്ളി ബാങ്കിന്റെ ആറാമതു ശാഖയായ കീഴൽ ബ്രാഞ്ചിന്റെ ഒന്നാം വാർഷികാഘോഷം പ്രമാണിച്ചു നടന്ന ഇടപാട്കാരുടെ സംഗമം ബാങ്ക് പ്രസിഡണ്ട് കെ. എം. ബാബു ഉദ്ഘാടനം ചെയ്തു. വടകര സഹകരണ അസി. റെജിസ്റ്റാർ പി. ഷിജു മുഖ്യപ്രഭാഷണം നടത്തി. സഹകരണ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത മാതൃകാപരമാണെന്നു അദ്ദേഹം പറഞ്ഞു. കേരള ജനത ദുരിതത്തിൽ ആകുമ്പോൾ ഒക്കെ ചേർത്ത് പിടിക്കാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം മുന്നിലുണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടികാണിച്ചു. ചടങ്ങിൽ സർക്കിൽ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ ഉപഹാര സമർപ്പണം നടത്തി.ബാങ്ക് വൈസ് പ്രസിഡണ്ട് ഒ. പി. രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കീഴൽ യു. പി. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്പോർട്സ് ജെഴ്‌സി വിതരണം ചെയ്‌തു.ബാങ്ക് സെക്രട്ടറി പി. ഷീല റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ മാരായ രജിത കോളിയോട്ട്, പ്രശാന്ത് കുമാർ, സനിയ, ബാങ്ക് ഡയറക്ടർമാരായ വിനോദ് ചെറിയത്, കൃഷ്ണൻ രാധ നിലയം, ഷിനി കനോത്ത് എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ വി. പി. പദ്മിനി ടീച്ചർ സ്വാഗതവും ബ്രാഞ്ച് മാനേജർ എം. ടി. കെ.മനോജൻ നന്ദിയും പറഞ്ഞു
സഹകരണ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത മാതൃകാപരം.
NEWS DESK
0
Tags
പ്രാദേശികം
Post a Comment