വളയം : മലയോര മേഖലയിലെ സദാരണക്കാരുടെ ആശ്രയ കേന്ദ്രമായ തൂണേരി ബ്ലോക്ക് വളയം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തെ മികവിൻ്റെ കേന്ദ്രമാക്കി ഉയർത്തുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച ജനകീയ ഡോക്ടർ സർവ്വീസിൽ നിന്നും വിരമിച്ചു.മെഡിക്കൽ ഓഫീസർ പി കെ ശശീന്ദ്രനാണ് സർവ്വീസിൽ നിന്നും പിരിഞ്ഞത്. കമ്യൂണിറ്റി ഹെൽത്ത് സെൻ്ററായിരുന്ന ആശുപത്രിയിൽ ഏഴരവർഷം തുടർച്ചയായി മെഡിൽ ഓഫീസറായി സേവനമനുഷ്ഠിച്ചു. ബ്ലോക്ക് പഞ്ചായത്തിൻ്റെ സർക്കാറിൻ്റെ പദ്ധതികൾ ആശുപത്രിയിൽ പൂർണ്ണമായും പ്രയോഗവൽക്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജില്ലയിലെ ഏറ്റവും മികച്ച ആശുപത്രിയായി കുടുംബാരോഗ്യ കേന്ദ്രം മാറി. കായയ്പ്പ് പുരസ്കാരം ആശുപത്രിയെ തേടിയെത്തി. കോവിഡ് കാലത്തെ ആശുപത്രിയിലെ സേവനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഡോക്ടർക്ക് യാത്രയയപ്പ് നല്കി. ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷയായി. ബിന്ദു പുതിയോട്ടിൽ, കെ കെ ഇന്ദിര, പി ടി നിഷ, എം സുമതി, എം കെ അശോകൻ, മെഡിക്കൽ ഓഫീസർ സിന്ധു, പി കെ ശങ്കരൻ, എ നസീമ, വി പി ശശിധരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ പി പ്രദീഷ് സ്വാഗതം പറഞ്ഞു.
Post a Comment