രാത്രി ഉറങ്ങാൻ കിടന്നപ്പോള്‍​ മസ്തിഷ്കാഘാതം; തലശ്ശേരി സ്വദേശിയായ പ്രവാസി മലയാളി മരിച്ചു

റിയാദ്: ദീർഘകാലമായി പ്രവാസിയായ മലയാളി സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിന്​ അടുത്ത്​ സൈഹാത്തിൽ നിര്യാതനായി. തലശ്ശേരി കായ്യത്ത് ദാറുൽ അൻവാർ മസ്ജിദിന് സമീപം മഞ്ചാടി കുടുംബത്തിലെ കൊട്ടോത്ത് നിസാം (53) ആണ്​ ശനിയാഴ്ച പുലർച്ചെ മരിച്ചത്​.

താമസസ്ഥലത്ത്​ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഖത്വീഫ്​ സെൻ​ട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുള്ളയാൾ അവധിക്ക്​ നാട്ടിൽ പോയിരുന്നതിനാൽ മുറിയിൽ ഒറ്റക്കായിരുന്നു​.

ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തിന്​ മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച പുറത്ത്​ കാണാഞ്ഞതിനെത്തുടർന്ന്​ അന്വേഷിച്ചെത്തിയവരാണ്​​ താമസസ്ഥലത്ത്​ അബോധാവസ്ഥയിൽ കണ്ടെത്തിയത്​.

ഒരു ദിവസം കഴിഞ്ഞാണ്​ ആശുപത്രിയിൽ എത്തിക്കാനായത്​ എന്നതാണ്​ കൂടുതൽ ഗുരുതരമാക്കിയത്​. പുന്നോലിലെ പരേതനായ പറമ്പത്ത് സുബൈറി​െൻറയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്. ഭാര്യ: നജ്മ കായ്യത്ത് വില്ല.

 മക്കൾ: ഫാത്തിമ അസറ, മുഹമ്മദ് മുസ്ഫർ, മുഹമ്മദ് ബിലാൽ. സൈഹാത്തിലെ അല്‍ ഷിഫായി ട്രാവല്‍സ് ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ: നിസ്താർ (ദമ്മാം), മുഹമ്മദ് നിയാസ്, നസ്രീൻ ബാനു, സുഫൈജ, സഫ്രീൻ ഫർഹാൻ എന്നിവര്‍. മൃതദേഹം​ ദമ്മാമിൽ ഖബറടക്കുമെന്ന്​ മൂത്ത സഹോദരൻ നിസ്താർ​ പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE