ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൂത്തുപറമ്പ് സ്വദേശി വയോധികന് തടവും പിഴയും.


തലശ്ശേരി: ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് തടവും പിഴയും. കൂത്തുപറമ്പ് നീര്‍വേലി കണ്ടംകുന്നിലെ സി. പുരുഷോത്തമനെയാണ് (72) 23 വര്‍ഷവും മൂന്ന് മാസവും തടവിന് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. 75,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവ് അനുഭവിക്കണം.പോ​ക്‌​സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ശി​ക്ഷ. 2018 ആ​ഗ​സ്റ്റി​ലാ​യി​രു​ന്നു കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സാ​ണ് കേ​സ​ന്വേ​ഷി​ച്ച് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കേ​സി​ല്‍ 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ബീ​ന കാ​ളി​യ​ത്ത് ഹാ​ജ​രാ​യി.

Post a Comment

Previous Post Next Post

WB AD


 


 

LIVE