കൊയിലാണ്ടി ഹാർബറിന് സമീപം മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

കൊയിലാണ്ടി: ഹാർബറിന് സമീപം മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി,തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹാർബറിന്റെ ശുചിമുറികൾക്ക് സമീപമുള്ള ചതുപ്പിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

വാഴവളപ്പിൽ കസ്റ്റംസ് റോഡിൽ അഭയൻ ആണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു. ശനിയാഴ്ച രാത്രി മുതൽ അഭയനെ കാണാനില്ലായിരുന്നു. ഹാർബറിലെ തൊഴിലാളിയാണ് അഭയൻ.

കൊയിലാണ്ടി ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post

WB AD


 


 

LIVE