ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തി.

മടപ്പള്ളി ഗവ. ( ഗേൾസ്) ഹയർ സെക്കന്റെറിസ്കൂൾ ജാഗ്രതാ സമിതി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം, എക്സൈസ്- പോലീസ്- ആരോഗ്യ- വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ റോഡ് മുതൽ വാഗ്ഭടാനന്ദ പാർക്ക് വരെയുള്ള കടകളിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തി. വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങളേക്കുറിച്ചും അവ സൃഷ്ടിക്കുന്ന ഗുരുതര സാമൂഹിക അന്തരീക്ഷത്തേക്കുറിച്ചും കേഡറ്റുകൾ വ്യാപാരികളോട് സംസാരിച്ചു. പുതുതലമുറയെ ലഹരിയുടെ മായിക വലയത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് കടയുടമകളോടും റസിഡൻസ് അസോസിയേഷനുകളോടും സ്കൂൾ ജാഗ്രതാ സമിതിയോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ കൂട്ടായ്മ ആഹ്വാനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജയരാജൻ നാമത്ത്, പി ടി എ പ്രസിഡണ്ട് മനോജൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ സോമസുന്ദരം, ചോമ്പാല പോലീസ്, സ്റ്റുഡന്റ് പോലീസ്, പൗരസമിതി പ്രതിനിധികൾ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

Post a Comment

Previous Post Next Post

WB AD


 


 

LIVE