തലശ്ശേരി : സി.പി എം പ്രവർത്തകനും മത്സ്യതൊഴിലാളിയുമായ പുന്നാൽ താഴെ വയലിലെ ശ്രീ മുത്തപ്പൻ വീട്ടിൽ ഹരിദാസനെ (54) വീട്ടുമുറ്റത്ത് വെട്ടിക്കൊന്ന കേസിൽ റിമാന്റിൽ കഴിയുന്ന നാലാം പ്രതി ന്യൂമാഹി ഈയ്യത്തും കാട്ടിലെ പുത്തൻപുരയിൽ നിഖിൽ നമ്പ്യാർക്ക് (28)തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
കൊല ക്കേസിൽ പോലീസ് പ്രതി ചേർത്തതോടെ ഒളിവിൽ പോയ യുവാവ് ഇക്കഴിഞ്ഞ മേയ് മാസം 12 ന് കുത്തുപറമ്പ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. അന്ന് മുതൽ റിമാന്റിൽ കഴിയുകയാണ്.
രണ്ടാഴ്ച മുൻപാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസിലെ മറ്റു പ്രതികൾക്കെല്ലാം ജാമ്യം കിട്ടിയിട്ടുണ്ടെന്നും ഇയാൾക്കെതിരെ മറ്റു കേ സുകളില്ലെന്നും, നിഖിൽ കോടതിയിൽ കീഴടങ്ങിയതാണെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. പി പ്രേമരാജൻ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 21 നാണ് ഹരിദാസൻ കൊല്ലപ്പെട്ടത്. കാലിന് വെട്ടിയത് നിഖിൽ എൻ നമ്പ്യാരാണെന്ന് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Post a Comment