ധന്യമായ ജീവിതം;പുസ്തകം പ്രകാശനം ചെയ്തു.

 എടച്ചേരി. റിട്ടയേർഡ് അധ്യാപകനും എഴുത്തുകാരനുമായ രാമൻ നമ്പ്യാർ ഇരിങ്ങണ്ണൂർ എഴുതിയ ധന്യമായ ജീവിതം എന്ന പുസ്തകം പ്രകാശനം ചെയ്തു.ഇരിങ്ങണൂർ ഹയർ സെക്കൻഡറി സ്കുളിലെ ദീർഘകാല അധ്യാപന ജീവിതത്തിന് ശേഷമാണ് വയോധികനായ രാമൻ നമ്പ്യാർ തൻ്റെ പുസ്തകം രചിച്ചത്. തൻ്റെ അധ്യാപന ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഓർമകൾ അയവിറക്കുന്ന പുസ്തകം പ്രായം ചെല്ലുംതോറും പഴയ കാല അനുഭവങ്ങൾ മധുരതരമായിരിക്കുമെന്ന് വായനക്കരനെ ഓർമിപ്പിക്കുന്നു.പ്രശസ്ത കവി ശ്രീനി എടച്ചേരി, കഥാകാരൻ രാധാകൃഷ്ണൻ എടച്ചേരിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു.എം.വേണുഗോപാല കുറുപ്പ് പുസ്തകം പരിചയപ്പെടുത്തി. എം.പി.ശിധരൻ അധ്യക്ഷനായി.എൻ.പത്മിനി, പി.കെ.ദാമു, എൻ.നിഷ, കെ.രമേശൻ, ടി.പീതാംബരൻ, കെ.കെ.കുഞ്ഞിരാമൻ നമ്പ്യാർ, കെ.ശ്രീധരൻ, എം.കെ.രാധ, കെ.ബാലൻ ഹരിത, കെ.ഹരീന്ദ്രൻ, ബഷീർ എടച്ചേരി, പി.രാമൻ നമ്പ്യാർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE