താനൂരിൽ താമിർ ജിഫ്രി കസ്റ്റഡിയിൽ മരിച്ച കേസിൽ പൊലീസ് ക്വാർട്ടേഴ്‌സ് സീൽ ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് താനൂരിലെ പൊലീസ് ക്വാർട്ടേഴ്‌സ് സീൽ ചെയ്തത്. ക്വാർട്ടേഴ്സിൽ നിന്നും രക്തക്കറ കണ്ടെത്തിയിരുന്നു. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ഈ കവറുകള്‍ പ്ലാസ്റ്റിക് കവറുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎ പൊതിയാൻ ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കും.
താമിര്‍ ജിഫ്രിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്വാസകോശത്തിൽ നീർക്കെട്ട് വന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ലാത്തിപോലത്തെ ദണ്ഡ്കൊണ്ട് മർദ്ദിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Post a Comment