കമ്യൂണിസ്റ്റ് നേതാവ് പുതുപ്പണം മലപ്പറമ്പിൽ വീട്ടിൽ എം.പി കണാരൻ അന്തരിച്ചു

വടകര: മേഖലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച നേതാവ് പുതുപ്പണം മലപ്പറമ്പിൽ വീട്ടിൽ എം.പി കണാരൻ (79) അന്തരിച്ചു. അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് 1964ൽ സി.പി.എം രൂപീകൃതമായ വർഷം മുതൽ പാർട്ടി അംഗവുമായിരുന്നു.  
വടകരയിൽ കർഷകതൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് കണാരേട്ടൻ. 
കേളുഏട്ടൻ, യു.കുഞ്ഞിരാമൻ,
എം.കേളപ്പൻ,ശങ്കരക്കുറുപ്പ്, പൊയിൽ മുകുന്ദൻ, എ.കണാരൻ തുടങ്ങിയ ആദ്യകാല നേതാക്കളോടൊപ്പം വടകര താലൂക്കിൽ സി.പി.എമ്മിനെയും കർഷക തൊഴിലാളി പ്രസ്ഥാനത്തെയും ജനകീയമാക്കുന്നതിൽ ത്യാഗപൂർണമായ പങ്കുവഹിച്ചു. 
വർഷങ്ങളോളം സി.പി.എം പുതുപ്പണം ലോക്കൽ സെക്രട്ടറിയും, വടകര ഏരിയാ കമ്മിറ്റിയംഗവുമായിരുന്നു. കർഷകതൊഴിലാളി യൂനിയൻ ഏരിയാ സെക്രട്ടറിയും ജില്ലാനേതാവുമായിരുന്നു. വടകര നഗരസഭ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. 
രണ്ട് പതിറ്റാണ്ട് മുൻപ് വടകരയിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിൽ വിഭാഗീയതയുണ്ടായി എന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതോടെയാണ് കണാരൻ സി.പി.എം നേതൃത്വത്തിന് അനഭിമതനായി മാറിയത്. പാർട്ടീ നേതൃത്വത്തിന്റെ വഴിവിട്ട പോക്കിനെ നിശിതമായി പാർട്ടിക്കകത്തു വിമർശിച്ച എം.പി പതിയെ സജീവ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.

ടി.പി ചന്ദ്രശേഖരന്റെ വധത്തോടെ സി.പി.എമ്മുമായി കൂടുതൽ അകന്നു. തുടർന്ന് ആർ.എം.പി.ഐയിൽ അംഗമായി. ഭാര്യ രാധ
മക്കൾ: എം.പി സുജേഷ്, എം.പി സുധീഷ്, സുരേഖ( ഇരിങ്ങൽ), എം.പിസുചിത്ര (പേരാമ്പ്ര റീജണൽ കോ- ഓപ്പറേറ്റീവ് ബേങ്ക്).
മരുമക്കൾ: ലിഷി, സരിത, രവി, പി.എം വിനു(ആർ.എം.പി ഐ വടകര ഏരിയ സെക്രട്ടറി).
സഹോദരങ്ങൾ: പരേതയായ കല്ല്യാണി, ബാലൻ, നാരായാണി. സംസ്കാരം 11 മണിക്ക് പണിക്കോട്ടിയിലെ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post

WB AD


 


 

LIVE