കോഴിക്കോട്: കൊലപാതക കേസിലും സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഭവനഭേദന കേസുകളിലും പ്രതി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പ്ലാമൂട്ടിൽ വീട്ടിൽ സ്പൈഡർ സാബു എന്ന സാബു (52) വി നെയാണ് സിറ്റി പൊലീസ് കമ്മീഷണർ ഡിഐജി.
രാജ്പാൽമീണ ഐപിഎസിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ കെഇ ബൈജു ഐ പി എസിന്റെ കീഴിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്ന് പിടികൂടിയത്.
2001 -ൽ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ വീട്ടുടമസ്ഥനായ അഡ്വ. ശ്രീധരകുറുപ്പിനെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തുകയും,ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിച്ച പ്രതിയാണ് സാബു.
കേസിൽ ഒൻപത് വർഷം ജയിലിൽ കഴിഞ്ഞ് 2020 ൽ കൊറോണ സമയത്ത് തടവ് പുള്ളികൾക്ക് അനുവദിച്ച ഇളവ് മുതലെടുത്ത് രണ്ടാളുടെ ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങുകയായിരുന്നു. ഇതേ കേസിലെ മറ്റൊരു പ്രതിയായ ബിജുവിനെ മംഗലാപുരത്ത് നിന്നും പൊലീസ് ഈയിടെ പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയതിനു ശേഷം സാബു എറണാകുളത്ത് താമസിച്ച് ആലുവ, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, നോർത്ത് പറവൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയിരുന്നു.
പിന്നീട് കർണ്ണാടകയിലെ ധർമ്മസ്ഥലക്ക് അടുത്തുള്ള ബെൽത്തങ്ങാടിയിൽ ഒളിവിൽ താമസിച്ചു കൊണ്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഭവനഭേദനങ്ങൾ നടത്തുകയുമായിരുന്നു.
Post a Comment