എടച്ചേരി: ലേണേർസ് എടച്ചേരി ഏരിയ റിസോർസ് ആൻ്റ് നെറ്റ് വർക്ക് (ലേൺ ) എന്ന പേരിൽ എടച്ചേരിയിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി.

എടച്ചേരി: ലേണേർസ് എടച്ചേരി ഏരിയ റിസോർസ് ആൻ്റ് നെറ്റ് വർക്ക് (ലേൺ ) എന്ന പേരിൽ എടച്ചേരിയിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി.
കാലഘട്ടത്തിനനുസൃതമായ വിവിധ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും , പഠനാനന്തരം അനുയോജ്യമായ തൊഴിൽ മേഖലകളിലേക്ക് തിരിയുന്നതിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും നൽകുക എന്നതാണ് ലേണിൻ്റെ പ്രഥമ ലക്ഷ്യം. സർക്കാർ - സർക്കാരിതര മേഖലകളിലെ തൊഴിൽ സാധ്യതകളെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് പരിചയപ്പെടുത്താനും പദ്ധതിയിലൂടെ ലേൺ ശ്രമിക്കും. തൊഴിൽ നേടാനാവശ്യമായ പരിശീലനങ്ങൾക്കും ലേൺ മുൻതൂക്കം നൽകുന്നതാണ്.എടച്ചേരിയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മ കൂടിയാണ് ലേൺ.കെട്ടുങ്ങൽ, കൊമ്മിളി, നല്ലൂർ, പുത്തൻപള്ളി, പുതിയങ്ങാടി, തലായി എന്നീ ആറു മഹല്ലുകൾ കേന്ദ്രീകരിച്ചാകും ലേൺ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുക. വിദ്യാഭ്യാസ പരമായി ഏറെ മുന്നിലെത്തിയിട്ടും മുസ്ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ സർക്കാർ സർവീസിലും സിവിൽ രംഗങ്ങളിലും വേണ്ടത്ര പ്രാതിനിധ്യം കൈവരിച്ചിട്ടില്ലാത്തതിൻ്റെ കാരണങ്ങൾ അന്വേഷിച്ച് ആവശ്യമായ പരിഹാരമാർഗങ്ങൾ കണ്ടെത്താനും ലേൺ പരിശ്രമിക്കും. ഓഗസ്റ്റ് അവസാന വാരം ലേണിൻ്റെ ആഭിമുഖ്യത്തിൽ ആറു മഹല്ലിലെയും വിദ്യാഭ്യാസ പ്രവർത്തകരെയും, കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വിപുലമായ ശിൽപശാല സംഘടിപ്പിക്കാനും തീരുമാനമായി .എൽ.എസ്.എസ് മുതൽ ഐ.എ.എസ് വരെയുള്ള മുഴുവൻ മത്സര പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് കോച്ചിങ് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ലേൺ ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പദ്ധതിയുടെ ആദ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി കേരള കാർഷിക സർവകലാശാലയിൽ നിന്നും ജെനറ്റിക്സ് ആൻ്റ് പ്ലാൻ്റ് ബ്രീഡിങ്ങിൽ ഡോക്റ്ററേറ്റ് നേടിയ ആന്തിയിൽ മീത്തൽ ഷാഹിബയെയും, കണ്ണൂർ യൂനിവേർസിറ്റി എം.എ ഇംഗ്ലീഷ് എൻട്രൻസ് എക്സാമിനേഷനിൽ ഒന്നാം റാങ്ക് നേടിയ കൂടത്താം കണ്ടി റിസാനയെയും ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE