കൊച്ചി: കലൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. കൊലപാതകത്തിനു മുൻപ് പെൺകുട്ടിയെ വിചാരണ നടത്തി ദൃശ്യം പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് കത്തികൊണ്ടുള്ള കുത്തേറ്റാണ് ചങ്ങനാശ്ശേരി ചീരൻവേലിയിൽ രവിയുടെ മകൾ രേഷ്മ (27) കൊല്ലപ്പെട്ടത്. കഴുത്തിലും വയറിലുമുൾപ്പെടെ കുത്തേറ്റിട്ടുണ്ട്. സംഭവത്തിൽ കോഴിക്കോട് കന്തലാട് തലയാട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന തോട്ടിൽ വീട്ടിൽ നൗഷാദിന്റെ (30) അറസ്റ്റ് രേഖപ്പെടുത്തി.
യുവതിയുടെ സുഹൃത്തും കുറ്റകൃത്യം നടന്ന ഹോട്ടലിന്റെ കെയർടേക്കറുമാണ് പ്രതി. രേഷ്മയുടെ ദേഹത്ത് 20-ൽ അധികം കുത്തുകളേറ്റതായി പോലീസ് പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സമീപത്തെ വീട്ടിലെ ടെറസിൽനിന്നു കണ്ടെടുത്തു.
Post a Comment