വടകര: ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവർത്തകനുമായ ബോബി മോഹൻ (45) അന്തരിച്ചു. വടകര നാരായണ നഗറിന് സമീപം 'മോഹനം" എന്ന വീട്ടിൽ പരേതനായ മോഹൻദാസിന്റെയും പ്രഭയുടേയും മകനാണ്.
ദീർഘകാലമായി സിനിമാ സംബന്ധമായ മേഖലകളിൽ ജോലി ചെയ്ത് വരികയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് വയലാർ മാധവൻകുട്ടി സംവിധാനം ചെയ്ത ജനപ്രിയ സീരിയലായ ജ്വാലയായ് യുടെ സഹസംവിധായകനായാണ് ബോബി മോഹൻ സിനിമാരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചലച്ചിത്ര ആൽബങ്ങളും പരസ്യചിത്രങ്ങളും ബോബി മോഹൻ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: നയന. മകൾ: ഒലീവിയ. സഹോദരി: ശ്രുതി.
സംവിധായകരുടെ കൂടെ മലയാളത്തിലും തമിഴിലുമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment