ഏറാമല തുരുത്തി മുക്ക് പുഴയിൽ കാണാതായ യുവാവിനായ് തിരച്ചിൽ തുടരുന്നു




വടകര :സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിൽ ഏറാമല തുരുത്തിമുക്കിൽ യുവാവിനെ പുഴയിൽ കാണാതായി.
ചെറുകുളങ്ങര സി.കെ അനൂപ് (22 ) നെയാണ് കാണാതായത്. 
വൈകിട്ട് 5.45 ഓടെയാണ് സംഭവം. സുഹൃത്തുക്കളായ രണ്ട് പേർക്കൊപ്പം നീന്തി പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അനൂപ് മുങ്ങിപോകുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ നീന്തി കരക്കെത്തുെകയുണ്ടായി ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എടച്ചേരി സി.ഐ.എം.ആർ.ബിജുവിന്റ നേതൃത്വത്തിൽ 
പൊലീസ് സ്ഥലത്ത് എത്തി. അഗ്നി രക്ഷസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.തുരുത്തി കടവിനോട് ചേർന്ന ഭാഗത്ത് പുഴയിൽ ആഴക്കൂടുതലുള്ള ഭാഗത്താണ് അപകടം. കക്കയത്ത് ഉള്ള റസ്ക്യു ടീമിനെ കെ.കെ രമ എം.എൽ.എ ബന്ധപ്പെട്ടു. ഇവരും സ്ഥലത്ത് എത്തി തിരിച്ചിലിൽ പങ്കെടുത്തു രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. 

Post a Comment

Previous Post Next Post

WB AD


 


 

LIVE