സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നായിരുന്നെങ്കിൽ ബി.ജെ.പി പ്രസിഡന്റ് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കും: മന്ത്രി മുഹമ്മദ് റിയാസ്



സ്പീക്കർ ഒരു മതവിശ്വാസത്തിനെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വളരെ ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. സ്പീക്കറുടെ പേര് നാഥൂറാം ഗോഡ്‌സെ എന്നായിരുന്നെങ്കിൽ ബി.ജെ.പിയുടെ പ്രസിഡന്റ് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE