വളയം : വളയം പഞ്ചായത്ത് സിഡിഎസും, ജിആർസിയും
സംയുക്തമായി കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു. ഗ്രാമീണ തനിമ വിളിച്ചോതി -പഞ്ചായത്ത് പരിസരത്താണ് കർക്കിടക മാസത്തിലെ ദേഹരക്ഷയ്ക്കും ആരോഗ്യ സംരക്ഷണത്തിന് ഗുണകരവുമായ വിഭവങ്ങളാണ് ഒരുക്കിയത്. ഉലുവ കഞ്ഞി, കർക്കിടക മരുന്ന്, കർക്കിടക പൊടി, ഉണ്ട, അപ്പം, ചക്ക, കപ്പ, ഉപ്പേരി, വിവിധ തരം പായസം, പത്തില തോരൻ തുങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു.വൈസ് പ്രസിഡന്റ് പി ടി
നിഷ ഉദ്ഘാടനം ചെയ്തു. എം സുമതി
അധ്യക്ഷയായി. ജനപ്രതിനിധികളായ കെ വിനോദൻ, വി പി ശ്രീധരൻ, കെ കെ വിജേഷ് എം റൈഹാനത്ത്, വി കെ രവി, സെക്രട്ടറി അരുണുകുമാർ
കമ്മ്യൂണിറ്റി കൗൺസിലർ എസ് എസ് അർച്ചന ,കെ രേഷ്മ, ആർ പി രമിത എന്നിവർ സംസാരിച്ചു.
സിഡിഎസ് ചെയർപേഴ്സൺ സി ലിജിബ സ്വാഗതവും വൈസ് ചെയർപേഴ്സൺ എം വി ലത നന്ദിയും പറഞ്ഞു.
Post a Comment