പുതുപ്പള്ളിയിൽ ഗണപതി പരാമർശം ഉന്നയിക്കില്ല; സമദൂര നിലപാടെന്ന് എൻഎസ്എസ്



 പുതുപ്പള്ളിയിൽ എൻഎസ്എസ് നിലപാട് പറഞ്ഞ് ജി സുകുമാരൻ നായർ. ഗണപതി പരാമർശം ഉന്നയിക്കാനില്ല. സിപിഐഎം നേതാവ് ജെയ്ക്ക് സി തോമസിന്റെ സന്ദർശനത്തിന് ശേഷമായിരുന്നു പ്രതികരണം. പുതുപ്പള്ളിയിൽ എൻഎസ്എസിന് സമദൂര നിലപാടാണ്. മിത്ത് വിവാദം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.ജനങ്ങളിലൂടെ ചര്‍ച്ചചെയ്യാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. സര്‍ക്കാരുകളുടെ തെറ്റ് തെറ്റെന്ന് പറയും, ശരി ശരിയെന്നും പറയും. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ മാപ്പ് പറയണമെന്നതില്‍ മാറ്റമില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE