വീണ വിജയനെതിരായ ആക്ഷേപത്തില്‍ യുഡിഎഫ് പിന്നോട്ടുപോയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. അടിയന്തര പ്രമേയം അവതരിപ്പിക്കാതിരുന്നത് മറ്റ് വിഷയം വന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളിയില്‍ ജനങ്ങളുടെ മുന്നില്‍ ഈ വിഷയം അവതരിപ്പിക്കും. മാസപ്പടി ആരോപണം ഗൗരവത്തില്‍ അന്വേഷിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാം. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി നേതാക്കള്‍ക്ക് വാങ്ങാം. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരട്ടെയെന്നും സലാം പറഞ്ഞു.
Post a Comment