കൊയിലാണ്ടി : ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കളത്തിക്കണ്ടി ജുബേഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തും. ഇന്ന് രാത്രി 7.35ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന ഫ്ളൈറ്റിൽ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തും.
തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ പാറക്കുളങ്ങര കെ.പി.എം.എസ്.എസ് ഹൈസ്കൂളിന് അടുത്തുള്ള കളത്തിക്കണ്ടി വീട്ടിൽ ബന്ധുമിത്രാദികൾക്ക് മൃതദേഹം കാണാൻ സൗകര്യമൊരുക്കും. തുടർന്ന് ഏഴരയോടെ എലങ്കമൽ ജുമാ മസ്ജിദിലാണ് സംസ്കാര ചടങ്ങുകൾ
നടക്കുക.
ആഗസ്റ്റ് പതിനൊന്നിനാണ് ഖത്തറിൽ വെച്ച് ജുബേഷ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കുടുംബസമേതം ഏറെക്കാലമായി ഖത്തറിലായിരുന്നു താമസം.
കളത്തീക്കണ്ടി കുഞ്ഞായിയുടെയും ആമിനയുടെയും മകനാണ്. ഹിബയാണ് ഭാര്യ.
Post a Comment