വടകര ജില്ലാ ആശുപത്രിആദ്യ പ്രസവം ലോക് താന്ത്രിക് മഹിളാ ജനതാദൾ ധർണ്ണാ സമരം നടത്തി.


വടകര: വർഷങ്ങൾക്ക് മുമ്പ് താലൂക്ക് ആശുപത്രിയിൽ നൂറ് കണക്കിന് പ്രസവങ്ങൾ നടന്നിടത്ത് ജില്ലാ ആശുപത്രിയാവുകയും കോടിക്കണക്കിന് രൂപയുടെ പദ്ധതികളും, നിരവധി കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും വന്നിട്ടും നിലവിലുണ്ടായിരുന്ന ചികിത്സകൾ നിഷേധിക്കുന്നതിനെതിരെ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തി.

 ആദ്യ പ്രസവം നടത്തണം, പുതിയ കെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രസവവാർഡ് ആരംഭിക്കുക.ഒ.പി.യിലെ അനാവശ്യ നിയന്ത്രണങ്ങൾ എടുത്തുകളയുക, ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ അനുവദിക്കുക.

ആധുനിക യന്ത്ര സംവിധാനങ്ങൾ പാവപ്പെട്ട രോഗികൾക് ഉപയോഗപ്പെടുത്തുക എന്നിവയാണ് ആവശ്യങ്ങൾ ധർണ്ണ സമരം എൽ.ജെ ഡി.ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മഹിളാ ജനത മണ്ഡലം പ്രസിഡണ്ട് വിമലകളത്തിൽ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗങ്ങളായ ബേബി ബാലമ്പ്രത്ത്, കെ.കെ.വനജ, മണ്ഡലം ഭാരവാഹികളായ എം.സതി.റീന രയരോത്ത്, രാജിത പതേരി , രമ്യ കണ്ടിയിൽ, രേവതി പെരുവാണ്ടിയിൽ, നിഷപറമ്പത്ത്, ഉഷ ചാർത്തം കണ്ടി കെ.കെ.തുളസി , എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ, യുവജനത മണ്ഡലം പ്രസിഡണ്ട് മഹേഷ് കുമാർ എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post

WB AD


 


 

LIVE