ചെക്യാട് : വളന്റിയേഴ്സിന്റെ ജന്മദിനത്തിൽ രക്തദാനം ചെയ്യുന്ന പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ച് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവിലെ എൻ.എസ്.എസ് യൂണിറ്റ്. ഒരു ജന്മം കൂടി,ഒരു ജീവൻ കൂടി എന്ന പ്രമേയത്തിൽ *ഹൃദ്യം* എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം, ആവശ്യകത, ഗുണങ്ങള്‍ എന്നിവയെക്കുറിച്ച് വളന്റിയേഴ്സിൽ അവബോധം വളര്‍ത്തിയെടുക്കുകയെന്നതിനൊപ്പം ആരോഗ്യമുള്ള ഓരോ വ്യക്തിയും കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് രക്തം ദാനം ചെയ്യുന്നതിലൂടെ മാത്രമെ രക്തത്തിന്റെ ലഭ്യതയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കൂ എന്ന സന്ദേശം കൂടി വിദ്യാർത്ഥികളിൽ എത്തിക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. സന്നദ്ധ രക്തദാതാക്കള്‍ രക്തദാനത്തിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള ശക്തി കൂടിയാണ് ആര്‍ജ്ജിക്കുന്നത്. NSS വളന്റിയേഴ്സിൽ നടപ്പിലാക്കി തുടങ്ങുന്ന ഈ ഒരു പദ്ധതി മറ്റു വിദ്യാർത്ഥികൾ കൂടി മാതൃകയാക്കും എന്ന് കൂടി പദ്ധതി ലക്ഷ്യം കാണുന്നു. മനസ്സിൽ തോന്നിയ ആശയം വളന്റിയേഴ്‌സുമായി പങ്ക് വെച്ചപ്പോൾ അവരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിക്കാൻ പ്രജോതനമായതെന്ന് പ്രോഗ്രാം ഓഫീസർ റംഷിദ് പി പി പറഞ്ഞു.വളണ്ടിയർ ലീഡർ മുഹമ്മദ് സാലിഹിന്റെ ജന്മദിനത്തിൽ വടകര സഹകരണ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ രക്തദാനം ചെയ്ത് കൊണ്ട് ഹൃദ്യം പദ്ധതിക്ക് തുടക്കം കുറിച്ചു.
വളന്റിയേഴ്സിന്റെ ജന്മദിനത്തിൽ രക്തദാനം; ഹൃദ്യം പദ്ധതിക്ക് തുടക്കം കുറിച്ച് നാഷനൽ ആർട്സ് ആൻഡ് സയൻസ് കോളേജ് പുളിയാവ് .
NEWS DESK
0
Tags
പ്രാദേശികം
Post a Comment