ആലത്തൂർ: അച്ഛൻ പോക്സോ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് മകൻ ആത്മഹത്യ ചെയ്തു. തരൂർ ചേലക്കാട്ടുകുന്ന് വീട്ടിൽ അജിത്താണ് (23) തൂങ്ങി മരിച്ചത്. അജിത്തിന്റെ അച്ഛൻ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്സോ കേസിൽ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളത്തായിരുന്ന അജിത്ത് വിവരമറിഞ്ഞ് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഇന്നലെ രാവിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. അമ്മ: വിദ്യ. സഹോദരങ്ങൾ: ശരത്ത്, സുജിത്ത്.
Post a Comment