വടകരയിൽ വീണ്ടും വിദേശ മദ്യം പിടികൂടി.


 ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു നടത്തിയ വാഹന പരിശോധനയിലാണ് വടകര എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ മദ്യം പിടികൂടിയത്. ചോറോട് വെച്ചാണ് മദ്യം കടത്തുന്നവരെ കണ്ടെത്തിയത്. പ്രിവൻറീവ് ഓഫീസർ സോമസുന്ദരന്റെ നേതൃത്വത്തിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന അര ലിറ്ററിന്റെ 72 ബോട്ടിൽ(36 Litre) മാഹി മദ്യകുപ്പികൾ പിടിച്ചത്. സ്കൂട്ടർ ഓടിച്ച പാലക്കാട് ചെർപ്പുളശ്ശേരി നീരിറ്റിലിങ്കൽ സനലിനെയും പാലക്കാട് ഒറ്റപ്പാലം മാങ്ങോട് താഴത്തയിൽ വീട്ടിൽ 
 ഇബ്രാഹിമിനെയുമാണ് അറസ്റ്റ് ചെയ്തത് . സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്‌ബിൻ,അരുൺ,ശ്യം രാജ് , എന്നിവരും റെയിഡിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE